Sorry, you need to enable JavaScript to visit this website.

ചാനലിനെതിരെ അണിനിരക്കാന്‍ ആഹ്വാനം; ജെയ്ക് സി.തോമസിനെതിരെ കേസെടുക്കണമെന്ന് കോടതി 

തൃ​ശൂ​ര്‍- സ്വ​കാ​ര്യ ടെലിവിഷൻ ചാ​ന​ലി​നെ​തി​രാ​യ പ്ര​കോ​പ​ന പ്ര​സം​ഗ​ത്തി​ല്‍ സി​പി​എം നേ​താ​വ് ജെ​യ്ക്​ സി.​തോ​മ​സി​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. ചാ​ല​ക്കു​ടി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ച്ച ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്കി​ടെ ചാ​ല​ക്കു​ടി​യി​ല്‍​വെ​ച്ചാ​യി​രു​ന്നു ജെ​യ്ക്കി​ന്‍റെ പ്ര​കോ​പ​ന പ്ര​സം​ഗം. 

സ്വ​കാ​ര്യ ചാ​ന​ലി​നെ​തി​രെ അ​ണി​നി​ര​ക്കാ​ന്‍ ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്യുന്നതായിരുന്നു പ​രാ​മ​ര്‍​ശം. സം​ഭ​വ​ത്തി​ല്‍ ജെ​യ്ക്കി​നെ​തി​രേ നേ​ര​ത്തെ ര​ണ്ട് ത​വ​ണ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെടു​ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ ചാ​ന​ല്‍ അ​ധി​കൃ​ത​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Latest News