തിരുവനന്തപുരം- കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർഥിനിക്കുനേരെയാണ് ബസിൽ അതിക്രമമുണ്ടായത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ബസിലുണ്ടായിരുന്ന യുവാവ് വിദ്യാർഥിനിയെ ശല്യം ചെയ്യുകയായിരുന്നു. വിദ്യാർഥിനി ബഹളമുണ്ടാക്കിയതോടെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.