ബി. ജെ. പി എം. എല്‍. എയുടെ മകന്‍ ആദിവാസി യുവാവിനെ വെടിവെച്ചു

ഭോപ്പാല്‍- ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവിനു നേരെ ബി. ജെ. പി എം. എല്‍. എയുടെ മകന്‍ വെടിവെച്ചു.  സിഗ്രൗലി എം. എല്‍. എ രാംലല്ലു വൈശിന്റെ മകന്‍ വിവേക് വൈശാണ് വെടിവെയ്പ് നടത്തിയത്.

ബുധി മായ് മന്ദിറിന് സമീപത്താണ് സൂര്യപ്രകാശ് ഖേര്‍വാര്‍ എന്ന യുവാവിനെ വിവേക് വൈശ് ആക്രമിച്ചത്. സംഭവത്തില്‍ ഖേര്‍വാറിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെടിവെയ്പ്പിന് ശേഷം വൈശ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെന്നും ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനടക്കം കേസെടുത്തതായും പോലീസ് അറിയിച്ചു.

Latest News