നടന്‍ സലിം കുമാര്‍ മന്ത്രി കെ. രാധാകൃഷ്ണനെതിരെ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനനന്തപുരം - മിത്ത് വിവാദത്തില്‍ നടന്‍ സലിം കുമാറിനെതിരെ മന്ത്രി വി.ശിവന്‍കുട്ടി. സലിം കുമാറിനെ പോലെ ഒരാള്‍ മന്ത്രി കെ.രാധാകൃഷ്ണനെതിരെ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. മിത്തും വിശ്വാസവും  തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നായിരുന്നു സലിം കുമാര്‍ പരിഹാസ രൂപേണ കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഇതാണ് മന്ത്രി വി.ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സലിം കുമാര്‍ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വി ശിവന്‍കുട്ടി  ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

Latest News