കേബിള്‍ പൊട്ടി വീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന 73 കാരി ഹൃദയ സ്തംഭനം മൂലം മരിച്ചു

ന്യൂദല്‍ഹി - എട്ടാം നിലയില്‍ നിന്നും കേബിള്‍ പൊട്ടി താഴേക്ക് വീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന 73 കാരിയായ വയോധിക ഹൃദയസ്തംഭനം മൂലം മരിച്ചു. നോയിഡയിലെ സെക്ടര്‍ 137 ലെ പരാസ് ടിയറ ഹൗസിംഗ് കോംപ്ലക്‌സിലാണ് സംഭവം നടന്നത്.   ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.
ഫ്‌ളാറ്റിന്റെ എട്ടാം നിലയിന്‍ നിന്ന് കേബിള്‍ പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന വയോധികയക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. അപകട സമയത്ത് ലിഫ്റ്റിനുള്ളില്‍ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. കേബിള്‍ പൊട്ടി ലിഫ്റ്റ് താഴേക്ക് പോയെങ്കിലും നിലത്ത് പതിച്ചില്ല. പാതിയെത്തിയപ്പോള്‍ കേബിള്‍ സ്റ്റക്കായി നിന്നു. ഇതിനിടെ വൃദ്ധയ്ക്ക് ഹൃദയഘാതം വന്നിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫയര്‍ ഫോഴസ് എത്തി ലിഫ്റ്റ് തുറക്കുമ്പോള്‍ വയോധിക്ക് ബോധമില്ലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News