പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കൊണ്ട് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവിന്റെ കാമുകി പിടിയില്‍

പത്തനംതിട്ട - ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന സ്ത്രീയെ നേഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ കാമുകി പിടിയില്‍. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് സംഭവം നടന്നത്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയെ ഇവിടെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്നു. പ്രസവിച്ചു കിടന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ അനുഷ എന്ന യുവതിയാണ് നേഴ്‌സിന്റെ വേഷം ധരിച്ചെത്തി ഒഴിഞ്ഞ സിറിഞ്ചിലൂടെ ഇവരുടെ ഞരമ്പിലേക്ക് എയര്‍ കടത്തി വിട്ടത്. ഇതേ തുടര്‍ന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി. അപരിചിതയായ സ്്ത്രീയെ നേഴ്‌സിന്റെ വേഷത്തില്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. അനുഷയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest News