Sorry, you need to enable JavaScript to visit this website.

യുവാവിനെ കൊന്ന്  വനത്തിൽ തള്ളിയ കേസിലെ പ്രതിയെ വെറുതെ വിട്ടു  

തലശ്ശേരി-യുവാവിനെ  കൊന്ന് കണ്ണവം വനത്തിൽ തള്ളിയ കേസിലെ പ്രതിയെ ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ്  വെറുതെ വിട്ടു. നാദാപുരം വിലങ്ങാട് സ്വദേശിയായ ചിറ്റാരിയിലെ കളപുരക്കൽ വർഗീസിന്റെ മകൻ ഷിനോജ് (23) കൊല്ലപ്പെട്ട കേസിൽ പ്രതിയായ ചിറ്റാരിയിലെ ആഞ്ഞില വീട്ടിൽ സാബുവിനെ(52)യാണ് കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന കാരണത്താലാണ് സാബുവിനെ കുറ്റ വിമുക്തനാക്കിയത്. സുഹൃത്തായ ഷിനോജിനെ  കണ്ണവം വനത്തിൽ കൂട്ടി കൊണ്ടുപോയി കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തിൽ തള്ളിയെന്നാണ് കേസ്. 2010 ഏപ്രിൽ 10നാണ് മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയത്. 2009 ആഗസ്റ്റ് 12 നാണ് ഷിനോജിനെ കാണാതായത്.  തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതും പ്രതി അറസ്റ്റിലാവുന്നതും. കണ്ണവം വന മേഖലയിൽ അസ്ഥികൂടം കാണപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ഷിനോജിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അസ്ഥികൂടത്തിന് സമീപം നിന്ന് കിട്ടിയ മൊബൈൽ ഫോണും ചെരുപ്പുമായിരുന്നു സുപ്രധാന തെളിവ്. പേരാവൂർ പോലീസായിരുന്നു അന്വേഷണം നടത്തിയിരുന്നത.് ഷിനോജിന്റെ തിരോധാനം സംബന്ധിച്ച് നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് ഏറെക്കാലം പ്രവർത്തനം നടത്തിയിരുന്നു. 

Latest News