Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്ടും വയനാട്ടിലും മഴ സാധ്യത; തീരങ്ങളിൽ ശക്തമായ കാറ്റുണ്ടാവുമെന്നും മുന്നറിയിപ്പ് 

തിരുവനന്തപുരം -  അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട് എന്നി രണ്ട് ജില്ലകളിൽ മഴസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്.
 അതേസമയം ഇന്ന് തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ ശ്രീലങ്ക തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
 

Latest News