ഓണം ഗംഭീരമാക്കാം, രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് കിട്ടും

ഫയല്‍ ചിത്രം

തിരുവനന്തപുരം - ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 60 ലക്ഷത്തോളം പേര്‍ക്കാണ്  രണ്ടുമാസത്തേക്കുള്ള തുകയായ 3,200  രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ ആകെ 1,762 കോടി രൂപയാണ് അനുവദിച്ചത്.

 

Latest News