Sorry, you need to enable JavaScript to visit this website.

മീന്‍പിടിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

കല്‍പ്പറ്റ - വയനാട് പനമരം കൂടല്‍കടവ് ചെക്ഡാമിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകന്‍ നാസര്‍ (36) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലെ ഒഴുക്കുള്ള ഭാഗത്തേക്ക് വീഴുകയാണുണ്ടായതെന്നാണ് സംശയം. മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന വീശുവലയുടെ കയര്‍ കൈയ്യില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴസ്  മൂന്ന് മണിക്കൂറോളം നേരം തെരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 

 

Latest News