മലപ്പുറം- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌ക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രകടനം നടത്തി.
നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം കുന്നുമ്മല്‍ ജങ്ഷനില്‍ കരിമരുന്നു പ്രയോഗവും നടത്തി. തുടര്‍ന്ന് നഗരത്തില്‍ മധുര വിതരണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, ഡി.സി.സി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്,അസീസ് ചീരാന്തൊടി,പി.സി വേലായുധന്‍ കുട്ടി,പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കുഞ്ഞു ഹാജി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അന്‍ഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.