ചന്ദ്രയാന്‍ മൂന്നില്‍ രണ്ട് യാത്ര പൂര്‍ത്തിയാക്കി, അടുത്ത സ്‌റ്റോപ്പ് ചന്ദ്രന്‍!

ന്യൂദല്‍ഹി- ചന്ദ്രയാന്‍3 ബഹിരാകാശ പേടകം ചന്ദ്രനിലേക്കുള്ള യാത്രയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:00 ന് ചന്ദ്രോപരിതലത്തില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഐഎസ്ആര്‍ഒ, ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ സ്വാധീനത്തില്‍ കൊണ്ടുവരാന്‍ പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി.
ബഹിരാകാശ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നയിക്കുന്ന സൂക്ഷ്മ നാവിഗേഷന്‍ പ്രക്രിയയായ LOI മാനേജിംഗ് ആണ് അടുത്ത സുപ്രധാന ഘട്ടം. ഓഗസ്റ്റ് 23 ഓടെ, ഇന്ത്യ ചരിത്രപരമായ ഒരു നിമിഷം പ്രതീക്ഷിക്കുന്നു.  ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഒരു സോഫ്റ്റ് ലാന്‍ഡിംഗ്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവത്തില്‍ സ്പര്‍ശിക്കുന്ന ആദ്യത്തേതുമായ കാജ്യമാകും ഇന്ത്യ.
ചന്ദ്രയാന്‍3 അതിന്റെ ചാന്ദ്ര ലക്ഷ്യസ്ഥാനത്തോട് അടുക്കുമ്പോള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ അതിന്റെ ഉയരം ക്രമാനുഗതമായി കുറയ്ക്കും. ഈ മാസം ആദ്യവാരം മുഴുവന്‍ ചന്ദ്രനു ചുറ്റും 56 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതിനെ സജ്ജമാക്കിയിട്ടുണ്ട്. ക്രമേണ വൃത്താകൃതിയിലുള്ള 100 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് മാറുന്നു. തുടര്‍ന്നുള്ള പത്ത് ദിവസങ്ങളില്‍, ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തിനുള്ളില്‍ കൃത്യമായ ലാന്‍ഡിംഗ് സൈറ്റ് നിര്‍ണ്ണയിക്കും. തുടര്‍ന്ന്, ലാന്‍ഡര്‍ ഭ്രമണപഥത്തിലെത്തുകയും സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം ആരംഭിക്കുകയും ചെയ്യും.

 

Latest News