Sorry, you need to enable JavaScript to visit this website.

സ്വബ്‌യയിൽ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിൽ പ്രവർത്തിക്കുന്ന ഏതാനും സീഫുഡ് റെസ്റ്റോറന്റുകളിൽ നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനക്കിടെ ഉപയോഗശൂന്യമായ 83 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മോശം ശുചീകരണ നിലവാരവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും സ്ഥാപനങ്ങളിൽ കണ്ടെത്തി. റെസ്റ്റോറന്റുകൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഉപയോക്താക്കളുടെ ആരോഗ്യ സുരക്ഷക്ക് കോട്ടംതട്ടിക്കുന്ന നിയമ ലംഘനങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സ്വബ്‌യ നഗരസഭ പറഞ്ഞു. റെസ്റ്റോറന്റുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. 


 

Latest News