തുർബയിൽ പെട്രോൾ ബങ്കിൽ അഗ്നിബാധ

തുർബയിൽ പെട്രോൾ ബങ്കിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കുന്നു.

ജിദ്ദ - മക്ക പ്രവിശ്യയിൽ പെട്ട തുർബയിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ അഗ്നിബാധ. പെട്രോൾ ബങ്കിൽ വെച്ച് ഇന്ധനം നിറക്കുന്നതിനിടെ കാറിലാണ് തീ ആദ്യം പടർന്നുപിടിച്ചത്. വൈകാതെ പെട്രോൾ ബങ്കിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 

Latest News