സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് അനില്‍ ആന്റണി

ന്യൂദല്‍ഹി - രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതില്‍ പ്രതികരണവുമായി ബി ജെ പി നേതാവ് അനില്‍ ആന്റണി രംഗത്ത്. ഒരു സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നല്ല അതിനര്‍ത്ഥമെന്നും അനില്‍ ആന്റണി പറഞ്ഞു. പ്രതിപക്ഷത്തുള്ളവര്‍ അവര്‍ക്ക് അനുകൂലമായ വിധി വരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയാണെന്നും അല്ലാത്ത സമയത്ത് കോടതികളെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാ നീതിന്യായ വ്യവസ്ഥകളെയും പാര്‍ട്ടി ബഹുമാനിക്കുന്നു. അവിടെ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങള്‍ക്ക് പ്രസ്‌ക്തിയില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

 

Latest News