സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ സൈനികന്‍ പിടിയില്‍

തിരുവനന്തപുരം - പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ സൈനികന്‍ പിടിയില്‍. പൂവാര്‍ സ്വദേശി ഷാജി (56) യെയാണ് അറസ്റ്റ് ചെയ്തത്.  പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് ഇയാളുടെ പീഡനത്തിനിരയായത്. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കളുമായുള്ള അടുപ്പം പ്രതി മുതലെടുക്കുകയായിരുന്നു. കുട്ടികളുടെ കുടുംബം നേരത്തെ ഷാജിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. ആ സമയത്ത് ഈ കുടുംബത്തെ ,ഷാജി സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് തങ്ങള്‍ക്കുണ്ടായ പീഡനം കുട്ടികള്‍ വിവരിച്ചത്. വനിതാ ശിശു വികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കാനെത്തിയപ്പോള്‍ മൂത്ത കുട്ടിയാണ് തനിക്ക് നേരെയുണ്ടായ പീഡനം ആദ്യം തുറന്ന് പറഞ്ഞത്. ഇളയ പെണ്‍കുട്ടിയോട് കൂടി ചോദിച്ച് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം കൗണ്‍സിലര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാജിയെ പിടികൂടിയത്.

 

Latest News