കാണാതായ സൈനികന്‍ ജാവേദ് അഹമ്മദ് വാനിയെ കണ്ടെത്തി

ശ്രീനഗര്‍-ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്നും കാണാതായ സൈനികന്‍ ജാവേദ് അഹമ്മദ് വാനിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.  കഴിഞ്ഞ ശനിയാഴ്ച കാണാതായ കുല്‍ഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.  സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സൈനികനായ ജാവേദ് അഹമ്മദ് ഇത്രയും ദിവസം ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്നാണ് സംശയം. കാണാതായ ദിവസങ്ങളില്‍ ഇയാള്‍ ആര്‍ക്കൊപ്പമായിരുന്നുവെന്നും  എവിടെയായിരുന്നുവെന്നും ആരാണ് തട്ടിക്കൊണ്ടുപോയത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതാദ്യമായാണ് ജമ്മുകശ്മീരില്‍ തട്ടിക്കൊണ്ടുപോയ സൈനികനെ സുരക്ഷിതനായി കണ്ടെത്തുന്നത്.  ഭീകരര്‍ തട്ടിക്കൊണ്ടുപോയ എല്ലാ പോലീസുകാരെയും സൈനികരെയും  കൊലപ്പെടുത്തുന്നതായിരുന്നു പതിവ്

Latest News