കാസർകോട്- തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് മാലം ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസി (60) ആണ് മരിച്ചത്. മാലോം കണ്ണീർവാടിയിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






