Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

ജയ്പൂർ- രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിൽ പെൺകുട്ടിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് മൂന്ന് പേർക്കെതിരെ  കേസെടുത്തതായി ദോവാര സ്റ്റേഷൻ ഹൗസ് ഓഫീസർ ഹേമന്ത് ചൗഹാൻ പറഞ്ഞു. പെൺകുട്ടിയുടെ പരിചയക്കാരനും പ്രതികളിലുണ്ടെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ ചിലർ തടിക്കൊണ്ടുപോയി വനമേഖലയിൽ എത്തിച്ച് ബലാത്സംഗം ചെയ്തത്. പ്രതികൾ മാറിമാറി ബലാത്സം ചെയ്യുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News