Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പന്തളത്ത് ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടർ ദമ്പതികൾ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട- പന്തളത്ത് അമിതമായി മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ഡോക്ടര്‍ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മണിമാരന്‍, കൃഷ്ണവേണി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

വെള്ളി രാവിലെ ദമ്പതികളെ അയല്‍വാസികള്‍ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തളം പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. കിടപ്പുമുറിയില്‍ അബോധാവസ്ഥയിലായ ഇവരെ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ അപകടനില തരണം ചെയ്തിട്ടില്ല.

ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് ഇവര്‍ എഴുതിവച്ചതെന്ന് കരുതുന്നു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പോലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു. മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പില്‍ എഴുതിവച്ചിരിക്കുന്നത്. ഇരുവരും പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. എംബിബിഎസ് പൂര്‍ത്തിയാക്കിയ മകന്‍ നാട്ടില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.

Latest News