തിരിച്ചടി ഭയന്നാണ് എം വി ഗോവിന്ദന്‍ മിത്ത് വിവാദത്തില്‍ മലക്കം മറിഞ്ഞതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം - മിത്ത് വിവാദത്തില്‍ തിരിച്ചടി ഭയന്നാണ് എം.വി ഗോവിന്ദന്‍ മലക്കം മറിഞ്ഞതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ദല്‍ഹിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. തിരിച്ചടി ഭയന്നാണ് പാര്‍ട്ടി സെക്രട്ടറി നിലപാട് തിരുത്തിയത്. ഇനി സ്പീക്കര്‍ കൂടി തിരുത്തിയാല്‍ വിവാദം അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.എം.വി ഗോവിന്ദന്‍ തെറ്റ് തിരുത്തിയതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും  വിഷയം ആളികത്തിക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

Latest News