നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ സുപ്രീം കോടതി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി

ന്യൂദല്‍ഹി - നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി നല്‍കി.  സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്ന് മാസം വേണമെന്നും അതിനാല്‍ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അടുത്ത മാര്‍ച്ച് 31 വരെ സമയം നല്‍കിയത്. 
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിചാരണ ജൂലായ് 31 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

 

Latest News