Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജമ്മു കശ്മീർ ഇന്ത്യക്കൊപ്പം നിന്നത് മഹാത്മാഗാന്ധി കാരണം-ഫാറൂഖ് അബ്ദുല്ല 

ന്യൂദൽഹി-  എല്ലാവരുടെയും രാജ്യമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞതുകൊണ്ടാണ് ജമ്മു കശ്മീർ ഇന്ത്യയ്‌ക്കൊപ്പം നിലനിന്നതെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല.  ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ദേശീയ തലസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആർട്ടിക്കിൾ 370 താൽക്കാലിക അനുച്ഛേദമാണെന്ന് പലരും പറയുന്നു. എന്നാൽ  അതിന്റെ കീഴിൽ  ജമ്മു കശ്മീരിൽ ഒരു ജനഹിതപരിശോധന നടക്കേണ്ടതായിരുന്നുവെന്നും പക്ഷേ ഒരിക്കലും നടന്നില്ലെന്നും പറഞ്ഞു, 

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മു കശ്മീർ മുൻ എംഎൽഎ എം വൈ തരിഗാമി, കാർഗിൽ രാഷ്ട്രീയ നേതാവായ സജ്ജാദ് ഹുസൈൻ കാർഗിലി, ഡിഎംകെ എംപി കനിമൊഴി, എൻസിപിയുടെ സുപ്രിയ സുലെ, കോൺഗ്രസ് എംപി ശശി തരൂർ, ആർജെഡി എംപി മനോജ് ഝാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
കശ്മീരിൽ  എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.  2014 നവംബർ-ഡിസംബർ മാസങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ചേർന്ന് സർക്കാർ രൂപീകരിച്ചപ്പോഴാണ് ജമ്മു കശ്മീരിലെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 2018 ജൂണിൽ സഖ്യം തകരുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു.

തുടർന്ന് 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീർ (നിയമനിർമ്മാണ സഭയുള്ളത്), ലഡാക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു.

Latest News