പത്തനംതിട്ട-തിരുവല്ല പരുമലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. കൃത്യം നടത്താനായി പ്രതി അനില്‍ അഞ്ചു മാസം മുന്‍പേ ആയുധം വാങ്ങിയിരുന്നതായും മാതാപിതാക്കളെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്നും തിരുവല്ല ഡിവൈഎസ്പി അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയും ആണെന്നാണ് പ്രതി കരുതിയിരുന്നത്. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (76), ഭാര്യ ശാരദ എന്നിവരെയാണ് ഇവരുടെ ഇളയമകനായ അനില്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദമ്പതിമാരുടെ വീട്ടിലായിരുന്നു സംഭവം.
മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടു കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിലിനെ പോലീസും നാട്ടുകാരും ഏറെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.