ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളുരു - ബെംഗളൂരുവില്‍ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി വീരാര്‍ജുന വിജയ് (31) ആണ് ഭാര്യ ഹൈമവതി(29)യെയും  രണ്ട് വയസ്സും, എട്ട് മാസവും പ്രായമായ രണ്ടു കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്തത്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുഗോഡി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്.

 

Latest News