Sorry, you need to enable JavaScript to visit this website.

ഐഎസ് തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു

ദമസ്‌കസ്-തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നേതാവിന്റെ മരണം ഐസ് സ്ഥിരീകരിച്ചു. പുതിയ തലവനേയും പ്രഖ്യാപിച്ചു.  അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷിയാണ് ഐഎസിന്റെ പുതിയ നേതാവ്. സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഹയാത് താഹിര്‍ അല്‍ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘര്‍ഷത്തിലാണ് അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടത് എന്നാണ് ഐഎസ് വ്യക്തമാക്കിയത്. എന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഐഎസിന്റെ വ്യക്താവാണ് ടെലഗ്രാം ആപ്പ് വഴി സന്ദേശം പുറത്തുവിട്ടത്. 
ഏപ്രിലില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദോഗന്‍ ഐഎസ് നേതാവിലെ തുര്‍ക്കി  ഇന്റലിജന്റ്‌സ്  ഫോഴ്‌സ് കൊലപ്പെടുത്തിയതായി നേരത്തെ അവകാശപ്പെട്ടിരുന്നു. ഹുസൈനി ഒളിച്ചു താമസിച്ചു എന്നു പറയുന്ന തുര്‍ക്കിയിലെ കെട്ടിടത്തിന്റെ ചിത്രവും പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷി. ഇതിന് മുന്‍പുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അല്‍ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കര്‍ അല്‍ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.

Latest News