പന്ത്രണ്ട് വയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ തീകൊളുത്തിക്കൊന്നു

ജയ്പൂര്‍ - പന്ത്രണ്ട് വയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ തീകൊളുത്തിക്കൊന്നു. ഭില്‍ലവാരയിലെ ഒരു ഇഷ്ടിക ചൂളയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെണ്‍കുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. അമ്മയുടെ അടുക്കല്‍ നിന്ന് പെട്ടെന്ന് കാണാതായ കുട്ടിയെ ഏറെ നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാരെയും പ്രദേശവാസികളേയും വിവരം അറിയിച്ചു. ഏറെ നേരം നീണ്ടുനിന്ന അനേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇഷ്ടിക ചൂളയില്‍ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്റെ  അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

 

Latest News