Sorry, you need to enable JavaScript to visit this website.

മോഡി ഇനിയും ജയിക്കുമെന്ന് അമിഷ് ഷാ, വായടപ്പൻ മറുപടിയുമായി മമത

കൊൽക്കത്ത- പ്രതിപക്ഷത്തിന്റെ 'ഇന്ത്യ' സഖ്യത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയിൽ നിന്ന് വായടപ്പൻ മറുപടി. ദൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണം എടുത്തുകളയുന്ന നിർദിഷ്ട നിയമത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്ന് അമിത് ഷാ പ്രതിപക്ഷ സഖ്യത്തിലെ കക്ഷികളോട് അഭ്യർത്ഥിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മമതയുടെ പ്രതികരണം. 'നിങ്ങൾ ഒരു സഖ്യത്തിലായതുകൊണ്ട് മാത്രം ദൽഹിയിൽ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണയ്ക്കരുതെന്ന് പാർട്ടികളോട് ഞാൻ അഭ്യർത്ഥിക്കുന്നു. കാരണം സഖ്യമുണ്ടായാലും പ്രധാനമന്ത്രി മോഡി അടുത്ത തെരഞ്ഞെടുപ്പിൽ മുഴുവൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു അമിത്ഷായുടെ വാക്കുകൾ. 

ഇതിന് മറുപടിയായി മമത ഇങ്ങിനെ പറഞ്ഞു. 

'ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങൾക്ക് സാന്നിധ്യമുണ്ട്. വിപത്ത്, വർഗീയ സംഘർഷം, തൊഴിലില്ലായ്മ എന്നിവയിൽ' നിന്ന് രാജ്യത്തെ രക്ഷിക്കാൻ സഖ്യം വിജയിക്കണമെന്നും ബാനർജി പറഞ്ഞു.
ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഈ ഇന്ത്യൻ സഖ്യം നമ്മുടെ മാതൃരാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് എൻഡിഎയ്ക്ക് ഒരു വിലയും ഇല്ലാത്തത്.  അവർ ഇത്രയും വർഷമായി ഒരു യോഗം നടത്തിയിട്ടില്ല. നേരത്തെ കൂടെയുണ്ടായിരുന്നവർ പോയി- മമത പറഞ്ഞു.
'ഭീകരത സൃഷ്ടിക്കുന്നത് അവരുടെ പാരമ്പര്യമാണ്, ഭരണഘടനയല്ല. ചിലപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ടർമാരോട് പോലും ഹിന്ദുവോ മുസ്ലീമോ എന്ന് ചോദിക്കുന്നു. അക്രമമല്ലാതെ മറ്റ് മാർഗമില്ലെന്ന് അവർ കരുതുന്നു. അവർ അക്രമം തിരഞ്ഞെടുത്ത് എല്ലാം കാവിയാക്കും. കാവി നിറം നമുക്ക് ഇഷ്ടമല്ലെന്നല്ല. പക്ഷേ രാജ്യം മുഴുവൻ കാവിയാണെങ്കിൽ മറ്റ് നിറങ്ങൾ എവിടെ പോകും? നമ്മുടെ ദൈവങ്ങളോടും ബലിയോടും ബന്ധപ്പെട്ട ഒരു ദിവ്യ നിറമാണ് കാവി. പീഡനത്തെ പരാമർശിക്കാൻ അവർ കാവിയെ ഉപയോഗിക്കുകയാണെന്നും മമത പറഞ്ഞു.
 

Latest News