മക്ക - വിശുദ്ധ കഅ്ബാലയത്തിനു മുന്നിൽ ഫോട്ടോകളെടുക്കുന്നതിൽ മുഴുകരുതെന്ന് ഹജ്, ഉംറ മന്ത്രാലയം തീർഥാടകരും സന്ദർശകരും അടക്കമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ടു. കഅ്ബാലയത്തിനു മുന്നിലെത്തുക എന്നത് അസുലഭ നിമിഷങ്ങളാണ്. പ്രാർഥനകൾക്കും ദൈവീക കീർത്തനങ്ങൾക്കും ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം. ഈ സമയം മൊബൈൽ ഫോൺ ഉയോഗത്തിൽ മുഴുകരുത്.
വിശുദ്ധ ഹറമിൽ വെച്ച് ഫോട്ടോകളെടുക്കുമ്പോൾ തീർഥാടകരും വിശ്വാസികളും മര്യാദകൾ പാലിക്കണം. ഫോട്ടോകളെടുക്കുമ്പോൾ മറ്റുള്ളവരുടെ സഞ്ചാരം തടസ്സപ്പെടാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.