ശാസ്ത്ര സാങ്കേതിക വിദ്യയെ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം- ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യ നന്മക്കായി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് അന്‍ഡ് ടെക്‌നോളജി സംഘടിപ്പിക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

വിയോജിപ്പാണ് ജനാധിപത്യത്തിന്റെ അന്തസത്ത. വിയോജിപ്പ് രേഖപ്പെടുത്താന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

സ്പീക്കര്‍ എ. എന്‍ ശംസീറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സംഘപരിവാറും എന്‍. എസ്. എസും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Latest News