കുഴല്‍പ്പണവും സ്വര്‍ണക്കട്ടിയുമായി പാറശാലയില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം - കുഴല്‍പ്പണവും സ്വര്‍ണക്കട്ടിയുമായി പാറശാലയില്‍ യുവാവ് പിടിയിലായി.  തിരൂര്‍ സ്വദേശി മുഹമ്മദ് റാഷിദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 17 പവന്‍ വരുന്ന സ്വര്‍ണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംശയം തോന്നിയ പൊലീസ് റാഷിദ് ശഞ്ചരിച്ച വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിയാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. റാഷിദിനെ ചോദ്യം ചെയ്തുവരികയാണ്.

 

Latest News