സ്വർണ വില 44,000 ൽ താഴെ; ജൂലൈ 12 നുശേഷം ആദ്യം

കൊച്ചി-സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ലും താഴെ. ജൂലൈ 12ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 44000 ൽ താഴെ എത്തുന്നത്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില അടുത്തിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്. 

നിലവില്‍ 43,960 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

Latest News