മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തില്‍ പെട്ടു, വള്ളത്തിലുണ്ടായിരുന്ന 16 പേരെയും രക്ഷപ്പെടുത്തി

തിരുവനന്തപുരം - മുതലപ്പൊഴിയില്‍ മത്സ്യ ബന്ധന വള്ളം അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ  16 പേര്‍ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വര്‍ക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. 16 പേരും രക്ഷപ്പെട്ടതയാണ് വിവരം. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്.  ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ ബോട്ടും തെരച്ചില്‍ നടത്തിയാണ് 16 പേരെയും രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News