Sorry, you need to enable JavaScript to visit this website.

മന്ത്രി ആര്‍.ബിന്ദുവിന് നിര്‍ണ്ണായകം, പ്രിന്‍സിപ്പാല്‍ നിയമനകേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം - ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് ഇന്ന് നിര്‍ണ്ണായക ദിനമാണ്. വിവാദമായ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാല്‍ നിയമനകേസ് ഇന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കുന്നത്. പ്രിന്‍സിപ്പാല്‍ നിയമനവുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ അഡീഷനല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് ഫയലുകള്‍ ഹാജരാക്കും. അന്തിമപട്ടിക കരട് പട്ടികയാക്കാന്‍ ഉന്നതവിദ്യാസ മന്ത്രി നിര്‍ദ്ദേശിച്ചുള്ള ഫയലും സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയും  ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്‌സും ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അയോഗ്യരായവരെ തിരുകി കയറ്റാന്‍ സെലക്ഷന്‍ കമ്മറ്റിയുടെ ലിസ്റ്റില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചുവെന്നതാണ് മന്ത്രി ആര്‍.ബിന്ദുവിനെതിരായ ആരോപണം.

 

Latest News