Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിയെ പിടിക്കാനെത്തിയ കര്‍ണാടക പോലീസ് കേരള പോലീസിന്റെ കസ്റ്റഡിയില്‍

കൊച്ചി- തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാന്‍ കൊച്ചിയിലെത്തിയ കര്‍ണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ഇവര്‍ കര്‍ണാടക സൈബര്‍ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍നിന്ന് ഇവര്‍ പ്രതിയെ പിടികൂടി. എന്നാല്‍ പ്രതിയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് കര്‍ണാടക പോലീസ് പണമെടുത്തുവെന്ന് പ്രതിയുടെ സുഹൃത്തുക്കള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം നല്‍കി. ഇതില്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ള നിര്‍ദേശപ്രകാരം കളമശ്ശേരി പോലീസ് ഇവരെ അത്താണിയില്‍ തടഞ്ഞത്. നിലവില്‍ കേസൊന്നും എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോ ഡി.സി.പി.യോ കളമശ്ശേരി സി.ഐ.യോ തയ്യാറായിട്ടില്ല.

Latest News