ടൊറന്റോ- കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ വിവരം പോസ്റ്റ് ചെയ്തു.
2005 മെയില്‍ മോണ്‍ട്രിയലില്‍ വിവാഹിതരായ അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്, 14 വയസ്സുള്ള, എല്ലഗ്രേസ്, സേവ്യര്‍, 15, ഒമ്പത് വയസ്സുള്ള ഹാഡ്രിയന്‍.
നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്നുള്ള പ്രസ്താവന സിബിസി ഉദ്ധരിച്ചു.
അര്‍ഥവത്തായതും ബുദ്ധിമുട്ടുള്ളതുമായ നിരവധി സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു എന്ന വസ്തുത അറിയിക്കുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു. 'എല്ലായ്‌പ്പോഴും എന്നപോലെ, ഞങ്ങള്‍ പരസ്പരം ആഴത്തിലുള്ള സ്‌നേഹവും ബഹുമാനവും ഉള്ളവരായി തുടരും. 'ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി, ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.