തമിഴ്‌നാട്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച ആറു പേര്‍ പിടിയില്‍

തിരുവണ്ണാമലൈ- തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ സന്ദര്‍ശനത്തിനെത്തിയ 21കാരിയായ റഷ്യന്‍ ടൂറിസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ച ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് യുവതിയെ താമസിക്കുന്ന അപാര്‍ട്ട്‌മെന്റില്‍ ബോധരഹിതയായി കണ്ടത്. യുവതി കൂട്ടബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശരീരത്തില്‍ മുറിവകളേറ്റിട്ടുണ്ട്. മയക്കു മരുന്ന് ഉള്ളിലെത്തിയതാണ് ബോധം നഷ്ടപ്പെടാന്‍ കാരണമണെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഏതു തരം മരുന്നാണിതെന്ന് വ്യക്തമായിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത്. ക്ഷേത്ര നഗരിയായ തിരുവണ്ണാമലൈയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിയതാരുന്നു യുവതി.
 

Latest News