ജിദ്ദയിൽ വാഹന കവർച്ച സംഘം അറസ്റ്റിൽ

ജിദ്ദ - പതിനഞ്ചംഗ വാഹന കവർച്ച സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ പതിമൂന്നു പേർ പാക്കിസ്ഥാനികളും രണ്ടു പേർ സിറിയക്കാരുമാണ്. പത്തൊമ്പതു വാഹനങ്ങൾ സംഘം കവർന്ന് പൊളിച്ച് ആക്രിയാക്കി വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഘം പൊളിക്കാൻ സൂക്ഷിച്ച ഒമ്പതു വാഹനങ്ങൾ പോലീസ് വീണ്ടെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങൾ വിഞ്ചുകളിൽ ജനവാസ കേന്ദ്രത്തിനു പുറത്തുള്ള ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിൽ എത്തിച്ച് പൊളിച്ച് ആക്രിയാക്കി, ആക്രി കടകൾക്ക് വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.


 

Latest News