Sorry, you need to enable JavaScript to visit this website.

മുടിവെട്ടാനായി വീട്ടിൽനിന്നിറങ്ങിയ കുട്ടിയെ പതിനാറ് ദിവസത്തിന് ശേഷം കണ്ടെത്തി

കണ്ണൂർ-മുടിവെട്ടാൻ കയ്യിൽ 100 രൂപയുമായി വീട്ടിൽ നിന്നിറങ്ങി, കാണാതായ പതിനാറുകാരനെ 16 ദിവസത്തിന് ശേഷം ബംഗളൂരുവിൽ കണ്ടെത്തി. കണ്ണൂർ കക്കാട്‌നിന്ന് കാണാതായ മുഹമ്മദ് ഷസിനെയാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇപ്പോൾ ഒരു ബന്ധുവിനൊപ്പം ഷസിൻ ബംഗളൂരുവിലുണ്ട്. ഇന്ന് കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങൾ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ എന്നാണ് ബന്ധുക്കൾ പറഞ്ഞത്. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ്. കെ.എം.സി.സിയുടെ രണ്ട് പ്രവർത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സി.ഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മൻസൂർ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.

Latest News