Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സന്തോഷ വാർത്ത; ഫ്‌ളൈ നാസ് ടിക്കറ്റുകൾ ഇനി മുതൽ തവണ വ്യവസ്ഥയിൽ

ജിദ്ദ - ടിക്കറ്റ് നിരക്ക് തവണ വ്യവസ്ഥയിൽ അടക്കാൻ സൗകര്യമൊരുക്കി സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ്. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും മുൻനിര ഷോപ്പിംഗ്, ധനസേവന ആപ്പ് ആയ ടാബിയും ഫ്‌ളൈ നാസും സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതു പ്രകാരം ടിക്കറ്റ് നിരക്ക് പലിശയില്ലാതെ നാലു തവണകളായി അടക്കാൻ ഫ്‌ളൈ നാസ് യാത്രക്കാർക്ക് സാധിക്കും. 
ലോകത്ത് വിമാന യാത്രക്കുള്ള ആവശ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അനുയോജ്യമായ സമയത്താണ് വിമാന ടിക്കറ്റ് നിരക്ക് തവണകളായി അടക്കാൻ സൗകര്യമൊരുക്കുന്ന പുതിയ സേവനം ഫ്‌ളൈ നാസും ടാബി ആപ്പും ചേർന്ന് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാനും വഴക്കം നൽകാനുമുള്ള ഫ്‌ളൈ നാസിന്റെ താൽപര്യത്തെ പുതിയ സേവനം പ്രതിഫലിപ്പിക്കുന്നു. 
ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയായും, മധ്യപൗരസ്ത്യദേശത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി തുടർച്ചയായി ആറാം തവണയും ഫ്‌ളൈ നാസിനെ സ്‌കൈ ട്രാക്‌സ് അവാർഡ് അടുത്തിടെ തെരഞ്ഞെടുത്തിരിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ 70 ലേറെ നഗരങ്ങളിലേക്ക് പ്രതിവാരം 1,500 ലേറെ സർവീസുകൾ നടത്തുന്ന ഫ്‌ളൈ നാസിനു കീഴിൽ 51 വിമാനങ്ങളുണ്ട്. 2030 ഓടെ ഫ്‌ളൈ നാസ് സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കൊല്ലം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ ഫ്‌ളൈ നാസ് വരുമാനം 46 ശതമാനം തോതിലും യാത്രക്കാരുടെ എണ്ണം 26 ശതമാനം തോതിലും സീറ്റ് ശേഷി 19 ശതമാനം തോതിലും വർധിച്ചു. ആറു മാസക്കാലത്ത് 50 ലക്ഷം പേർ ഫ്‌ളൈ നാസ് സർവീസുകളിൽ യാത്ര ചെയ്തു. വിമാനങ്ങളുടെ എണ്ണം 19 ശതമാനം തോതിൽ വർധിച്ച് 51 ആയി. ഈ വേനൽക്കാലത്ത് പത്തു നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് പുതുതായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഹജ് സീസണിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷം ഹജ് തീർഥാടകർക്ക് ഫ്‌ളൈ നാസ് യാത്രാ സൗകര്യം നൽകിയിരുന്നു.


 

Latest News