മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.എം.ജിക്ക് 30.2 കോടി ലാഭം

ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര മാധ്യമ ഗ്രൂപ്പും മലയാളം ന്യൂസ് പ്രസാധകരുമായ സൗദി റിസേർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് ഈ വർഷം ആദ്യ പകുതിയിൽ 30.26 കോടി റിയാൽ ലാഭം നേടി. കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യത്തെ ആറു മാസക്കാലത്ത് കമ്പനി ലാഭം എട്ടു ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ എസ്.ആർ.എം.ജി ലാഭം 28.12 കോടി റിയാലായിരുന്നു. വരുമാനം 9.8 ശതമാനം തോതിൽ ഉയർന്നതാണ് ലാഭം വർധിക്കാൻ സഹായിച്ചതെന്ന് കമ്പനി പറഞ്ഞു.
ഈ വർഷം രണ്ടാം പാദത്തിൽ കമ്പനി ലാഭം 7.6 ശതമാനം തോതിൽ വർധിച്ച് 18.16 കോടി റിയാലായി. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ കമ്പനി ലാഭം 16.87 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി വരുമാനം 7.5 ശതമാനം തോതിൽ വർധിച്ചത് ഉയർന്ന ലാഭം കൈവരിക്കാൻ സഹായിച്ചു. ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ എസ്.ആർ.എം.ജി ലാഭം 50 ശതമാനത്തിലേറെ വർധിച്ചു. ആദ്യ പാദത്തിൽ ലാഭം 12.1 കോടി റിയാലായിരുന്നു. രണ്ടാം പാദത്തിൽ ഇത് 18.16 കോടി റിയാലായി ഉയർന്നു.
 

Latest News