തിരുവനന്തപുരം - ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒന്‍പത് ലക്ഷം രൂപ ഉടന്‍ തന്നെ കുടുംബത്തിന് നല്‍കും. അതിഥി തൊഴിലാളിയുടെ മകളെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസഫാക്ക് ആലം എന്ന ബീഹാറി യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ഉപേക്ഷിച്ചത്. അസഫാക്കിനെ പോലീസ് പിടി കൂടിയിരുന്നു.