സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയുകയോ പ്രസ്താവന തിരുത്തിപ്പറയുകയോ ചെയ്യില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയുകയോ പ്രസ്താവന തിരുത്തിപ്പറയുകയോ ചെയ്യില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഷംസീറിനെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഷംസീറിനെ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതിന് പിന്നില്‍ കൃത്യമായ വര്‍ഗീയ അജണ്ടയാണ്. ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. ഒന്നിനെയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സി പി എം  മതവിശ്വാസങ്ങള്‍ക്കെതിരാണെന്ന പ്രചാരണം എല്ലാ കാലത്തും നടന്നിരുന്നു.  എന്നാല്‍ ഒരു കാലത്തും പാര്‍ട്ടി മത വിശ്വാസത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സി പി എം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News