Sorry, you need to enable JavaScript to visit this website.

പ്രശസ്ത ബോളിവുഡ് കലാസംവിധായകൻ സ്റ്റുഡിയോയിൽ ജീവനൊടുക്കി

മും​ബൈ- ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി(58)​യെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ റെ​യ്ഗാ​ഡ് ജി​ല്ല​യി​ലെ സ്വ​ന്തം സ്റ്റു​ഡി​യോ​യി​ലാ​ണ് നി​തിൻ ജീ​വ​നൊ​ടു​ക്കി​യ​ത്. 
നാ​ല് ത​വ​ണ മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും നി​തി​നെ തേ​ടി​യെ​ത്തി. ത​മാ​സ് (1987) എ​ന്ന ടെ​ലി​വി​ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​യ​ക​നാ​യാ​ണ് നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ക​രി​യ​ർ തു​ട​ങ്ങി​യ​ത്. ഹം ​ദി​ൽ ദേ ​ചു​കേ സ​നം (1999) എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​ന​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റി. ല​ഗാ​ൻ, ദേ​വ​ദാ​സ്, സ്വ​ദേ​ശ്, ജോ​ധാ അ​ക്ബ​ർ, പ്രേം ​ര​ത്ത​ൻ ധാ​ൻ പ​യോ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യി. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​റെ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 

2016ൽ ​പ​ത്മ​ശ്രീ ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു. 1965 ജ​നു​വ​രി 25-ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ദാ​പോ​ലി​ലാ​യി​രു​ന്നു നി​തി​ന്‍റെ ജ​ന​നം. 20 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​ല്‍ അ​ശു​തോ​ഷ് ഗ​വാ​രി​ക്ക​ര്‍, രാ​ജ്കു​മാ​ര്‍ ഹി​റാ​നി, സ​ഞ്ജ​യ് ലീ​ലാ ഭ​ന്‍​സാ​ലി തു​ട​ങ്ങി​യ സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Latest News