ഇന്ത്യയിലേക്ക് ജെറ്റ് എയര്‍വെയ്‌സ് നിരക്കില്‍ 30 ശതമാനം ഇളവ്

ദമാം-ജെറ്റ് എയര്‍വെയ്‌സ് ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍  രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിരക്കില്‍ മുപ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജൂലായ് 17 മുതല്‍ 23 നകം ബുക്ക്  ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് ജെറ്റ് എയര്‍വെയ്‌സ്  വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബിസിനസ്, ഇക്കോണമി, വണ്‍വേ, റിട്ടേണ്‍ തുടങ്ങി എല്ലാ ബുക്കിംഗുകള്‍ക്കും ഇളവ് ലഭിക്കും. ജെറ്റ് എയര്‍വെയ്‌സ് വെബ്‌സൈറ്റ്, ആപ്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

Latest News