യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍

കോട്ടയം- വൈക്കത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. വെച്ചൂര്‍ വേരുവള്ളി ഭാഗത്ത് കളരിക്കല്‍തറ വീട്ടില്‍ അമ്പിളി എന്ന് വിളിക്കുന്ന കെ. എം മനു (20), തലയാഴം പുത്തന്‍പാലം ഭാഗത്ത് കൊട്ടാരത്തില്‍ വീട്ടില്‍ കുഞ്ഞന്‍ എന്ന് വിളിക്കുന്ന കെ. എസ് വിമല്‍ (20), ഇയാളുടെ സഹോദരന്‍ കൊട്ടാരം എന്ന് വിളിക്കുന്ന കെ. എസ് വിഷ്ണു (24), വെച്ചൂര്‍ പുത്തന്‍ പാലം ഈസ്റ്റ് ഭാഗത്ത് ഹരിജന്‍ കോളനിയില്‍ ചാത്തന്‍ എന്ന് വിളിക്കുന്ന വൈഷ്ണവ് (23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തലയാഴം സ്വദേശിയായ അഖിലിനെയാണ് ഇവര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെച്ചൂര്‍ പുത്തന്‍ പാലം ഷാപ്പിന് സമീപം അഖിലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിന് മുമ്പ് സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് കുളത്തില്‍ പോയപ്പോള്‍ വാഹനം കഴുകുന്നതിനിടയില്‍ യുവാക്കളില്‍ ഒരാളുടെ ചെരുപ്പ് കുളത്തില്‍ എറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിയത്.

Latest News