Sorry, you need to enable JavaScript to visit this website.

ചൂട് കൂടുമ്പോള്‍ വിമാനങ്ങള്‍ക്കുമുണ്ട് പ്രശ്‌നം, ലഗേജ് കുറക്കുന്നതിന് കാരണമിതാണ്...

വേനല്‍ക്കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളും കടുത്ത ചൂടിന്റെ പിടിയിലാണ്. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, യു.എസ്, അള്‍ജീരിയ, ടുണീഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ അതികഠിനമാണ് താപനില.
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ) ജൂലൈ മാസത്തെ ഏറ്റവും ചൂടേറിയ മാസമായി പ്രഖ്യാപിച്ചു. കഠിനമായ ചൂട് മനുഷ്യന്റെ ആരോഗ്യം, കൃഷി, ജലവിതരണം എന്നിവയെ ബാധിക്കുക മാത്രമല്ല, വിമാന പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു.

ഉയര്‍ന്ന താപനില വിമാന പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു?

ഒരു വിമാനത്തിന് പറന്നുയരാനും പറക്കാനും അതിന്റേതായ അനുകൂല കാലാവസ്ഥ അനിവാര്യമാണ്. അന്തരീക്ഷം അമിതമായി ചൂടാകുമ്പോള്‍ അത് വിമാനത്തിന്റെ പറക്കാനുള്ള കഴിവിനെ ബാധിക്കും. ചൂടുള്ള കാലാവസ്ഥയില്‍, പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയില്‍ വായുവിന്റെ സാന്ദ്രത കുറയുന്നു, ഇതുമൂലം ടേക്ക്ഓഫിന് ആവശ്യമായ ലിഫ്റ്റ് സൃഷ്ടിക്കുന്നതിന് വിമാനങ്ങള്‍ റണ്‍വേയില്‍ കൂടുതല്‍ വേഗം കൈവരിക്കേണ്ടതുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ചൂടുള്ള കാലാവസ്ഥ വിമാനത്തെ ഭാരമുള്ളതാക്കുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍, ബോയിംഗ് 777 പോലെയുള്ള വലുതും ഭാരമേറിയതുമായ വിമാനങ്ങള്‍, ഭാരം കുറഞ്ഞ വിമാനങ്ങളേക്കാള്‍ ടേക്ക് ഓഫ് ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നു.

'ഏതൊരു വിമാനവും ടേക്ക് ഓഫ് ചെയ്യുമ്പോള്‍ നേരിടുന്ന അടിസ്ഥാന വെല്ലുവിളി, വിമാനങ്ങള്‍ വളരെ ഭാരമുള്ളവയാണ്, ഗുരുത്വാകര്‍ഷണം അവയെ നിലത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ്- യു.കെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ അന്തരീക്ഷ ശാസ്ത്ര പ്രൊഫസറായ പോള്‍ വില്യംസ് പറയുന്നു. ഗുരുത്വാകര്‍ഷണത്തെ മറികടക്കാന്‍, അവര്‍ ലിഫ്റ്റ് (ഉയര്‍ന്നു പൊങ്ങാനുള്ള ശേഷി) സൃഷ്ടിക്കേണ്ടതുണ്ട്, അത് വിമാനത്തെ മുകളിലേക്ക് തള്ളുന്ന പ്രക്രിയയാണ്.
ലിഫ്റ്റ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വില്യംസ് വിശദീകരിച്ചു, ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് 'വായുവിന്റെ താപനിലയാണ്'. കൂടാതെ, വായു ചൂടാകുമ്പോള്‍, അത് വികസിക്കുന്നു, അതിനാല്‍ വിമാനത്തെ മുകളിലേക്ക് തള്ളാന്‍ ലഭ്യമായ തന്മാത്രകളുടെ എണ്ണം കുറയുന്നു.

ചൂടുള്ള കാലാവസ്ഥയില്‍ ഫ്‌ളൈറ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
കടുത്ത ചൂട് കാരണം വിമാനം വൈകുകയോ അല്ലെങ്കില്‍ ഉടന്‍ തന്നെ റദ്ദാക്കുകയോ ചെയ്യുന്നതിനു പുറമേ, വിമാനക്കമ്പനികള്‍ കുറഞ്ഞ ഇന്ധനം ലോഡുചെയ്യുകയും യാത്രക്കാരുടെ എണ്ണമോ ലഗേജുകളോ കുറയ്ക്കുകയും വിമാനം ടേക്ക്ഓഫിന് ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു.
ചിലപ്പോള്‍, പൈലറ്റുമാര്‍ക്ക് താപനില കുറയുന്നത് വരെ കാത്തിരിക്കേണ്ടിവരുമെന്നതും യാഥാര്‍ഥ്യമാണ്.

 

Latest News