ഖമീസ് മുശൈത്ത്- ഓൾ കേരള പ്രവാസി അസോസിയേഷൻ സൗദി അറേബ്യ നാഷണൽ കമ്മിറ്റി രൂപീകരണവും ലോഗോ പ്രകാശനവും അബഹ ഖമീസ് മുശൈത്തിൽ നടന്നു. ചെയർമാൻ ഇബ്രാഹിം പട്ടാമ്പി, ഉപദേശക സമിതി അംഗം അൻസാർ ആനപ്പാറയ്ക്ക് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
അസോസിയേഷൻ സൗദി പ്രസിഡന്റ് ഇഖ്ബാൽ അത്താണിക്കൽ, ജനറൽ സെക്രട്ടറി ജിജി വൈഗ തുടങ്ങിയവർ പങ്കെടുത്തു. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ വ്യക്തമായ ഇടപെടലുകൾ നടത്തുന്ന ഓൾ കേരള പ്രവാസി അസോസിയേഷൻ സൗദിയിൽ നാലു വർഷമായി നിലവിൽ വന്നിട്ട്. ചെയർമാൻ ഇബ്രാഹിം പട്ടാമ്പി, പ്രസിഡന്റ് ഇഖ്ബാൽ അത്താണിക്കൽ, ജനറൽ സെക്രട്ടറി ജിജി വൈഗ എന്നിവരെ തെരഞ്ഞെടുത്തു.






