കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം; കൂടുതൽ അച്ചടക്ക നടപടിയുമായി യൂത്ത് ലീഗ്

കാസർക്കോട്- കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കൂടുതൽ അച്ചടക്ക നടപടിയുമായി യൂത്ത് ലീഗ്. മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടി സസ്‌പെന്റ് ചെയ്തു. മുദ്രാവാക്യം വിളിക്കുന്നത് തടയാതിരുന്ന വൈറ്റ് ഗാർഡിനെ പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ നേരത്തെ പാർട്ടി സസ്‌പെന്റ് ചെയ്തിരുന്നു. 
കാഞ്ഞങ്ങാട് മുനിസിപാലിറ്റിയിലെ ഫവാസ്, അജ്മൽ, അഹ്‌മദ് അഫ്‌സൽ,സാബിർ, സഹദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ മാഹിൻ, സി.കെ മുഹമ്മദാലി എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് നടപടി ശുപാർശ ചെയ്തത്.
 

Latest News