Sorry, you need to enable JavaScript to visit this website.

നൃത്താധ്യാപകനും രണ്ട് സുഹൃത്തുക്കളും ആറുമാസം യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചു

ബംഗളൂരു- യുവതിയെ ആറുമാസമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 28 കാരനായ നൃത്താധ്യപകൻ അറസ്റ്റിൽ. 23 കാരിയായ മുൻ കാമുകിയെയാണ് നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കാലക്കിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്തത്. മൊബൈൽ ഫോണിൽനിന്ന് ചിത്രങ്ങൾ ഒഴിവാക്കണമെങ്കിൽ സുഹൃത്തുക്കൾക്കും വഴങ്ങണമെന്ന് നിർബന്ധിക്കുകയായിരുന്നു. അറസ്റ്റ് നൃത്താധ്യപകൻ ജോർജിന്റെ പക്കൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. 

ഒടുവിൽ കൂട്ടുകാരിയുടെ നിർബന്ധത്തെ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചതും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതും. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News